ചരിത്രംImage Description

1988ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലത്താണ് ശ്രീ ശാസ്താ ഓഡിറ്റോറിയം ഉയർന്നു വന്നത്. ഈ ഓഡിറ്റോറിയം പണിതിട്ടുള്ള 12 സെന്റ് സ്ഥലം തെക്കേവട്ടത്തറ നാരായണ മേനോൻ അവർകളുടെ സ്മരണാർത്ഥം, സഹധർമിണി ലക്ഷ്മികുട്ടിയമ്മ, മക്കൾ ഇ.കെ പുരുഷോത്തമൻ, ഇ.എൻ രാധ, ഇ.എൻ ഗോപിനാഥൻ എന്നിവർ ചേർന്ന് സംഭാവനയായി നൽകിയിട്ടുള്ളതാണ്. കരയോഗം അംഗങ്ങളുടെ സഹായസഹകരണവും അന്നത്തെ ഭരണസമിതിയുടെ- പ്രേത്യേകിച്ചും പ്രസിഡന്റ് ഇ.എൻ. ഗോപിനാഥൻ, സെക്രട്ടറി പി.എസ്. മുകുന്ദൻ, ഖജാൻജി കെ. ഗോപാലകൃഷ്ണ മേനോൻ എന്നിവരുടെ കഠിനപ്രയത്നത്താലുമാണ് ഈ സംരംഭം വിജയിച്ചത്.


പിന്നീട് 15 സെന്റ് സ്ഥലം കൂടി മേൽ കുടുംബക്കാരിൽ നിന്നും തന്നെ മിതമായ വിലയ്ക്ക് സമ്പാദിച്ചു. അങ്ങിനെ 27സെന്റ് സ്ഥലത്താണ് ഇന്നത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയം നിലകൊള്ളുന്നത് .ഏറെക്കാലം പ്രെസിഡന്റായിരുന്ന ശ്രീ വി. മുരളീധരൻ മാസ്റ്ററുടെ കാലത്ത് കരയോഗം പുരോഗതിയിലേക്കു കുതിച്ചു 2019ൽ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ ഓഡിറ്റോറിയം സമഗ്രമായി പുതുക്കി ,ശീതീകരിച്ചു ശ്രീ വി. രാജൻ പ്രെസിഡന്റായിരുന്ന ഭരണസമിതിയാണ് വിപുലമായ പരിപാടികളോടെ ശതാബ്‌ദി ആഘോഷം സംഘടിപ്പിച്ചത്.

Image Description